Thursday, August 5, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 250 പേര്‍ക്ക് കോവിഡ്; 257 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 250 പേര്‍ക്ക് കോവിഡ്; 257 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 250 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,950 ആയി കുറഞ്ഞു.

അതേ സമയം, ഖത്തറില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,21,263 ആയി. ആകെ മരണം 212.

426 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 62 പേര്‍ ഐസിയുവിലാണ്. ഖത്തറില്‍ ഇതുവരെ 7,45,130 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.

COVID-19: 250 new cases and 257 recoveries in Qatar on Thursday

Most Popular