Sunday, April 18, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന; ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,859 ആയി

ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന; ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,859 ആയി

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 262 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥീരികരിച്ചവരില്‍ 25 പേര്‍ യാത്രക്കാരാണ്.

അതേ സമയം, ഇന്ന് 244 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,859 ആയി വര്‍ധിച്ചു.

രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 230. രാജ്യത്ത് ഇതുവരെ 128,343 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 376 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 37 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 9735 പേരാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 9,44,018 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
COVID-19: 262 new cases as 25 returning travellers test positive in Qatar


 

Most Popular