Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു; ഇന്ന് 441 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു; ഇന്ന് 441 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 441 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നുപേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 163 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 450 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 1,04,641 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,067 പേരാണ്. 551 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 113 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നാലു പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

COVID-19: 3 deaths, 441 new cases and 450 recoveries in Qatar on Wednesday

Most Popular