Saturday, July 24, 2021
Home Newsfeed ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 2000ല്‍ താഴെ; ഇന്ന് രണ്ട് മരണം

ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 2000ല്‍ താഴെ; ഇന്ന് രണ്ട് മരണം

ദോഹ: ഖത്തറില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 208 പേരാണ് രോഗമുക്തി നേടിയത്. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 35 പേര്‍. 1,986 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 44, 58 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 581. രാജ്യത്ത് ഇതുവരെ 2,17,758 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 132 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 10,562 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 28,56,149 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

Most Popular