Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 200ല്‍ താഴെയെത്തി

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 200ല്‍ താഴെയെത്തി

ദോഹ: ഖത്തറില്‍ മാസങ്ങള്‍ക്കിടെ ആദ്യമായി പുതിയ കോവിഡ് കേസുകള്‍ 200ല്‍ താഴെയെത്തി. ഇന്ന് 199 മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 212 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,22,911 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 214 ആയി.

ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,834 പേരാണ്. 409 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 58 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. 4 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,214 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 781, 128 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

Most Popular