Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് പുതിയ കോവിഡ് രോഗികള്‍ 300ല്‍ താഴെ മാത്രം

ഖത്തറില്‍ ഇന്ന് പുതിയ കോവിഡ് രോഗികള്‍ 300ല്‍ താഴെ മാത്രം

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 269 പേര്‍ക്ക് മാത്രം. 274 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,024 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,116 പേരാണ്.

അതേസമയം, ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 165 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 531 പേര്‍ വിവിധ ആശുപത്രികളിലാണ്. 89 പേരാണ് ഐസിയുവിലുള്ളത്.

Covid-19 cases dip below 300 in Qatar as 274 recovers on July 26


 

Most Popular