Monday, June 21, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 600ല്‍ താഴെ; ഇതില്‍ 204 പേര്‍ യാത്രക്കാര്‍

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 600ല്‍ താഴെ; ഇതില്‍ 204 പേര്‍ യാത്രക്കാര്‍

ദോഹ: ഖത്തറില്‍ ഇന്ന് 593 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,321 പേരാണ് രോഗമുക്തി നേടിയത്. 389 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 204 പേര്‍. 10,750പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 4 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 49, 63, 68, 73 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 493. രാജ്യത്ത് ഇതുവരെ 198,227 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 209,470. ഇന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 608 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 30,557 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 1,732,471 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH

Most Popular