Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 175 പേര്‍ക്കു മാത്രം

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 175 പേര്‍ക്കു മാത്രം

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ കാര്യമായ കുറവ്. ഇന്ന് 175 പേര്‍ക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 194 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ യാത്രക്കാരാണ്. 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രാജ്യത്ത് ഇതുവരെ 123,302 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഒരാള്‍ കൂടി വൈറസ് ബാധ മൂലം മരച്ചു. ചികില്‍സയില്‍ കഴിഞ്ഞിുന്ന 83 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 216 ആയി.

ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,821 പേരാണ്. 386 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 58 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് 5 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,200 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,91,424 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

Covid-19 cases dip further in Qatar on Oct 3

Most Popular