Sunday, September 19, 2021
Home Newsfeed ഖത്തറില്‍ 200 കടന്ന് പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ മാത്രം 117 രോഗബാധ

ഖത്തറില്‍ 200 കടന്ന് പുതിയ കോവിഡ് കേസുകള്‍; സമ്പര്‍ക്കത്തിലൂടെ മാത്രം 117 രോഗബാധ

ദോഹ: ഖത്തറില്‍ ആഴ്ച്ചകള്‍ക്കു ശേഷം പുതിയ കോവിഡ് കേസുകള്‍ 200 കടന്നു. ഇന്ന് 235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,376 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 601 ആയി. 1770 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 27 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.

24 മണിക്കൂറിനിടെ 22,305 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 37,30,856 ആയി. രാജ്യത്ത് വാക്‌സിനേഷന് യോഗ്യരായ 81.9 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
ALSO WATCH

Most Popular