Saturday, July 31, 2021
Home Gulf Qatar ഖത്തറില്‍ നാലാഴ്ച്ചയ്ക്കിടെ കണ്ടെത്തിയ കോവിഡ് കേസുകളില്‍ 90 ശതമാനവും കുടുംബങ്ങള്‍ക്കിടയില്‍

ഖത്തറില്‍ നാലാഴ്ച്ചയ്ക്കിടെ കണ്ടെത്തിയ കോവിഡ് കേസുകളില്‍ 90 ശതമാനവും കുടുംബങ്ങള്‍ക്കിടയില്‍

ദോഹ: കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ട ജൂണിന് ശേഷം ഖത്തറില്‍ ഇടയ്ക്കിടെ ചെറു തംരഗങ്ങളായി രോഗം തിരിച്ചുവരുന്നുണ്ടെന്ന് കോവിഡ് നാഷല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കിടയിലും പ്രൊഫഷനലുകള്‍ക്കിടയിലുമാണ് കോവിഡ് വ്യാപകമായിട്ടുള്ളത്.

കഴിഞ്ഞ നാലാഴ്ച്ചയ്ക്കിടെ റിപോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 90 ശതമാനവും കുടുംബങ്ങള്‍ക്കിടയിലാണെന്ന് അല്‍ ഖാല്‍ പറഞ്ഞു. സാമൂഹിക ഒത്തുചേരലുകളാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണം. സപ്തംബര്‍ വരെ പോസിറ്റീവ് നിരക്ക് ക്രമേണ കുറഞ്ഞിരുന്നെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്, മാസ്‌ക്ക് തുടങ്ങിയ മുന്‍കരുതലുകള്‍ പാലിക്കാത്തതിനാല്‍ ഈയാഴ്ച്ച രോഗബാധ വീണ്ടും കൂടിവരികയാണന്ന് അദ്ദേഹം പറഞ്ഞു. സപ്തംബര്‍ ആദ്യത്തില്‍ 100ല്‍ ഒരു ശതമാനം എന്ന രീതിയില്‍ ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റീവ് നിരക്ക് കഴിഞ്ഞ ആഴ്ച്ച 3 ശതമാനത്തിലേക്കെത്തി.

സ്പതംബര്‍ 1ന് സ്‌കൂള്‍ തുറന്നതു മുതല്‍ ഏതാനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് രോഗം ബാധിച്ചത് സ്‌കൂളില്‍ നിന്നല്ലെന്ന് സമ്പര്‍ക്ക പട്ടിക പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. വീടുകളില്‍ നടന്ന സാമൂഹിക ഒത്തുകൂടലുകളിലാണ് പ്രധാനമായും രോഗബാധയുണ്ടായത്. 3,50,000 വിദ്യാര്‍ഥികളും, 35,000 അധ്യാപകരും ഉള്ളതില്‍ 0.2 ശതമാത്തിന് മാത്രമാണ് രോഗം കണ്ടെത്തിയതന്നും അദ്ദേഹം അറിയിച്ചു.

COVID-19 cases resurging in small waves in Qatar: Dr Khal


 

Most Popular