Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ കോവിഡ് വീണ്ടും കുറഞ്ഞു; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന

ഖത്തറില്‍ കോവിഡ് വീണ്ടും കുറഞ്ഞു; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന

ദോഹ: ഖത്തറില്‍ ഇന്ന് 823 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 713 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ വര്‍ധനയ്ക്ക് ശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേസുകള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. 636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 187 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 22,228 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ ആറുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 49, 50, 63, 70, 88, 90 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 382. രാജ്യത്ത് ഇതുവരെ 173,970 പേര്‍ രോഗമുക്തി നേടി. ആകെ രോഗികള്‍ 195,757. ഇന്ന് 171 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1370 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

 

Most Popular