Thursday, September 23, 2021
Home Gulf Qatar 82 വയസ്സുകാരി കോവിഡ് മുക്തയായി; ആഘോഷിച്ച് ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍

82 വയസ്സുകാരി കോവിഡ് മുക്തയായി; ആഘോഷിച്ച് ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍

ദോഹ: കോവിഡ്-19 ബാധിച്ച 82 വയസ്സുള്ള ഖത്തരി വനിത പൂര്‍ണ രോഗമുക്തയായി ആശുപത്രി വിട്ടു. പകര്‍ച്ചവ്യാധി കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൈയടിച്ചും കെട്ടിപ്പിടിച്ചും അവരെ യാത്രയാക്കി. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കോവിഡ് രോഗികള്‍ക്ക് ഖത്തറില്‍ ലഭിക്കുന്ന ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരമാണ് ഇവരുടെ രോഗമോചനം തെളിയിക്കുന്നത്. പ്രായമായവര്‍ക്ക് കൊറോണ വളരെ എളുപ്പത്തില്‍ അപകടകരമാവുമെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 82കാരിയുടെ രോഗമോചനം വലിയ നേട്ടമായാണ് കണക്കാക്കുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും കുറവ് കൊറോണ മരണനിരക്കുള്ള രാജ്യം കൂടിയാണ് ഖത്തര്‍. രോഗികളുടെ എണ്ണം 18,000ലേക്ക് അടുക്കുമ്പോഴും 12 പേര്‍ മാത്രമാണ് ഖത്തറില്‍ ഇതുവരെ കോവിഡ് മൂലം മരിച്ചത്. 0.07 ശതമാനമാണ് മരണനിരക്ക്.

An 82-year-old Qatari woman has left the hospital after making complete recovery from COVID-19 infection.

Most Popular