Tuesday, June 22, 2021
Home Gulf Qatar ഖത്തര്‍ ദേശീയ കായിക ദിനത്തിലെ മത്സരങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഭേദഗതി

ഖത്തര്‍ ദേശീയ കായിക ദിനത്തിലെ മത്സരങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഭേദഗതി

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിലെ മത്സരങ്ങള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിപാടിയുടെ സംഘാടനത്തിനും കായിക മത്സരത്തിനും പങ്കെടുക്കുന്നതിന് മുമ്പുള്ള വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയത്.

പരിമിതമായ സ്ഥലത്ത് നിരവധി ടീമുകള്‍ മത്സരിക്കുന്ന കായിക ഇനങ്ങള്‍ അനുവദിക്കില്ല. അതേസമയം ഓട്ടം, നീന്തല്‍, സൈക്ലിങ്ങ് എന്നിങ്ങനെയുള്ള മത്സരങ്ങളെല്ലാം വ്യക്തിഗതമായിരിക്കുമെന്ന് സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എല്ലാ കായിക മത്സരങ്ങളും ഔട്ട്‌ഡോറിലാവും നടത്തുക. ഇന്‍ഡോര്‍ മത്സരങ്ങളെല്ലാം ഒഴിവാക്കുന്നതാണ്.

അതേസമയം മത്സരം നടക്കുമ്പോള്‍ പൊതുജനങ്ങളെ അനുവദിക്കില്ല. സ്‌കൂളുകളിലും ക്ലബ്ബുകളുലും കായിക മത്സരങ്ങള്‍ നടത്താന്‍ അനുവാദമില്ല. അതോടൊപ്പം ബോള്‍ മാച്ചുകള്‍ പോലുള്ള ശാരീരിക സമ്പര്‍ക്കമുള്ള മത്സരങ്ങളും ഉണ്ടാകില്ല. ഈ മാസം ഒമ്പതിനാണ് ദേശീയ കായിക ദിനം.

Most Popular