Monday, September 27, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ കുറഞ്ഞു; സമ്പര്‍ക്ക കേസുകള്‍ 100ന് മുകളില്‍ തന്നെ

ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ കുറഞ്ഞു; സമ്പര്‍ക്ക കേസുകള്‍ 100ന് മുകളില്‍ തന്നെ

ദോഹ: ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,494 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണ നിരക്ക് 601 ആണ്. 1,810 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 27 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.

24 മണിക്കൂറിനിടെ 21,425 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 37,52,281 ആയി. രാജ്യത്ത് വാക്സിനേഷന് യോഗ്യരായ 83.3 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.
ALSO WATCH

 

Most Popular