Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ദോഹ: ഖത്തറില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300ന് മുകളിലെത്തി. ഇന്ന് 384 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ മുക്തി നേടിയവരുടെ എണ്ണം പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണെന്നതും ആശങ്ക ജനിപ്പിക്കുന്നു.
ഇന്ന് 331 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് നിലവില്‍ രോഗികളായി ഉള്ളവരുടെ എണ്ണം 3,081ല്‍ നിന്ന് 3134 ആയി ഉയര്‍ന്നു.

1,10,324 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. 424 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 77 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

COVID-19: No new death, 384 new cases and 331 recoveries in Qatar on Tuesday


 

Most Popular