Wednesday, August 4, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 237 പേര്‍ കൂടി കോവിഡ് മുക്തരായി

ഖത്തറില്‍ ഇന്ന് 237 പേര്‍ കൂടി കോവിഡ് മുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 203 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം. ഇന്ന് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 197 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം, ഖത്തറില്‍ ഇന്ന് 237 പേര്‍ രോഗമുക്തരായി. 1,15,667 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 2,914 പേരാണ്. ഇതില്‍ 392 പേരാണ് ആശുപത്രിയിലുള്ളത്. 68 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,222 പേരില്‍ കോവിഡ് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 6,29,831 പേരില്‍ പരിശോധന നടത്തിയതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

COVID-19: No new deaths, 203 new cases and 237 recoveries in Qatar on Monday

Most Popular