Saturday, April 17, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 266 പേര്‍ക്ക് കൂടി രോഗമുക്തി

ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 266 പേര്‍ക്ക് കൂടി രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 268 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,107 ആയി. ഇന്ന് 266 പേരാണ് രോഗമുക്തി നേടിയത്. ഖത്തറില്‍ ഇതുവരെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,12,924 ആയി.

അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 425 പേര്‍ വിവിധ ആശുപത്രികളിലാണ്. 64 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നും രാജ്യത്ത് കോവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 193 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 5,72,273 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെയായി കോവിഡ് പരിശോധന നടത്തിയത്.

COVID-19: No new deaths, 268 new cases and 266 recoveries in Qatar on Thursday

Most Popular