Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ 24 മണിക്കൂറിനിടെ 284 പേര്‍ക്ക് കോവിഡ്; രോഗമുക്തരായത് 315 പേര്‍

ഖത്തറില്‍ 24 മണിക്കൂറിനിടെ 284 പേര്‍ക്ക് കോവിഡ്; രോഗമുക്തരായത് 315 പേര്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 284 പേര്‍ക്ക് കോവിഡ്. 315 പേര്‍ രോഗമുക്തി നേടി.

ഇതോടെ രാജ്യത്ത് ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,13,531 ആയി. രോഗബാധ മൂലം ഇതു വരെ മരിച്ചത് 193 പേരാണ്. ഇന്ന് പുതുതായി മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലുള്ള 3,041 കോവിഡ് രോഗികളില്‍ 432 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 65 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,001 പേരുടെ സാമ്പിള്‍ പരിശോധിച്ചു. രാജ്യത്ത് ഇതു വരെ 5,84,123 ആളുകളില്‍ വൈറസ് പരിശോധന നടത്തിയിട്ടുണ്ട്.

COVID-19: No new deaths, 284 new cases and 315 recoveries in Qatar on Saturday

Most Popular