Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ 303 പേര്‍ക്ക് കോവിഡ് മുക്തി; ഇന്ന് മരണമില്ല

ഖത്തറില്‍ 303 പേര്‍ക്ക് കോവിഡ് മുക്തി; ഇന്ന് മരണമില്ല

ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 295 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,105 ആയി. ഇന്ന് പുതുതായി 303 പേരാണ് രോഗമുക്തി നേടിയത്. ഖത്തറില്‍ ഇതുവരെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,12,658 ആയി.

അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 416 പേര്‍ വിവിധ ആശുപത്രികളിലാണ്. 66 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നു രാജ്യത്ത് കോവിഡ് മരണമില്ല. ഇതുവരെ 193 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

COVID-19: No new deaths, 295 new cases and 303 recoveries in Qatar on Wednesday

Most Popular