Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 206 പുതിയ കേസുകള്‍ കൂടി

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 206 പുതിയ കേസുകള്‍ കൂടി

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 232 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ യാത്രക്കാരാണ്. 191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രാജ്യത്ത് ഇതുവരെ 124,559 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 67 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 219 ആയി. ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,822 പേരാണ്. 356 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 55 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് 4 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,347 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 820368 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

COVID-19: One death, 206 new cases and 232 recoveries in Qatar on Friday

Most Popular