Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 246 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

ഖത്തറില്‍ ഇന്ന് 246 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

ദോഹ: ഖത്തറില്‍ ഇന്ന് 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,996 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,14,797 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 423 പേരാണ്. ഇതില്‍ 66 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 195 പേരാണ്.

COVID-19: One death, 246 new cases and 239 recoveries in Qatar on Thursday

Most Popular