Saturday, July 24, 2021
Home Newsfeed ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; പുതിയ കേസുകള്‍ 154

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; പുതിയ കേസുകള്‍ 154

ദോഹ: ഖത്തറില്‍ ഇന്ന് 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 203 പേരാണ് രോഗമുക്തി നേടിയത്. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 84 പേര്‍. 1,900 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62, 49 വയസ്സുകാരാണ് മരിച്ചത്. ആകെ മരണം 586. രാജ്യത്ത് ഇതുവരെ 2,18,787 പേര്‍ രോഗമുക്തി നേടി. ഇന്ന് 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 132 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 17,103 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 29,26,066 ആയി.
ALSO WATCH

 

Most Popular