Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്; പരിശോധന നടത്തിയവരുടെ എണ്ണം 8 ലക്ഷം കവിഞ്ഞു

ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്; പരിശോധന നടത്തിയവരുടെ എണ്ണം 8 ലക്ഷം കവിഞ്ഞു

ദോഹ: രണ്ടു ദിവസത്തെ കുറവിന് ശേഷം ഖത്തറില്‍ ഇന്ന് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 189 പേര്‍ മാത്രമാണ് രോഗമുക്തരായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ യാത്രക്കാരാണ്. 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രാജ്യത്ത് ഇതുവരെ 123,664 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഖത്തറില്‍ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 216. ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,812 പേരാണ്. 377 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 59 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് 5 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,751 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 8,00,519 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

COVID-19: Qatar’s Sunday advance reduced by Monday spurt

Most Popular