Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമില്ല; സ്ഥിതി ആശ്വാസകരം

ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമില്ല; സ്ഥിതി ആശ്വാസകരം

ദോഹ: ഖത്തറില്‍ കോവിഡ് ഭീതി ഒഴിയുന്നതായി വിലയിരുത്തല്‍. രോഗത്തിന്റെ രണ്ടാം തരംഗം ഇല്ലെന്നും നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും കോവിഡ് ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 15 ശതമാനം കുറവാണ് പുതിയ കേസുകള്‍. ഈ ഘട്ടത്തില്‍ രാജ്യത്ത് അപകട സാധ്യത നിലനില്‍ക്കുന്നില്ലെന്ന് അനുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ മെയ് മാസം അവസാനത്തിലും ജൂണ്‍ മാസത്തിന്റെ തുടക്കത്തിലുമാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ അതിവേഗം വര്‍ധന ഉണ്ടായത്. ആ സമയത്ത് ഒരു ദിവസം 2,000 കേസുകള്‍ വരെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പൊതുജനാരോഗ്യ മന്ത്രാലവും സര്‍ക്കാര്‍ സംവിധാനങ്ങളും കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധ മുന്‍കരുതല്‍ നടപടികളും നടപ്പാക്കിയതോടെയാണ് കേസുകള്‍ കുറഞ്ഞു തുടങ്ങിയത്. എന്നാല്‍, ബലിപെരുന്നാളിന് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന സാമൂഹിക ഒത്തു ചേരലുകളും കുടുംബ സന്ദര്‍ശനങ്ങളുംമയിരുന്നു കാരണം.

അന്നത്തെ സാഹചര്യത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ഉണ്ടായേക്കുമെന്ന് ഭയപ്പെട്ടിരുന്നതായും അതിനാല്‍ ആ സമയങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നുവെന്നും അല്‍ ഖാല്‍ പറഞ്ഞു.

Covid-19 situation in Qatar steady and stable; not witnessing second wave: Official

Most Popular