Saturday, June 12, 2021
Home Gulf Qatar ഇസ്തംബൂളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് അക്രഡിറ്റഡ് സെന്ററുകളില്‍ നിന്നുള്ള കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ഇസ്തംബൂളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് അക്രഡിറ്റഡ് സെന്ററുകളില്‍ നിന്നുള്ള കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ദോഹ: ആഗസ്ത് 18 മുതല്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് അക്രഡിറ്റഡ് മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

തുര്‍ക്കിയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശേഷം കോവിഡ് ടെസ്റ്റ് നടത്താവുന്നതാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് ട്വിറ്ററില്‍ അറിയിച്ചു. ഇസ്തംബൂളിലുള്ള നാല് അക്രഡിറ്റഡ് കോവിഡ് ടെസ്റ്റിങ് സെന്ററുകളുടെ പട്ടിക ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Covid-19 test from accredited centres must for passengers from Istanbul to Qatar

Most Popular