ദോഹ: ഖത്തറിലെ ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, ജിംനേഷ്യം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവക്കാര്‍ക്കായി ആരോഗ്യ മന്ത്രാലയം കോവിഡ പരിശോധനാ കാംപയിന് നടത്തുന്നു. ഇന്നും നാളെയും രാവിലെ 8 മുതല്‍ രാത്രി 10 വരെ അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബിലാണ് ജീവനക്കാരുടെ സ്വാബ് ശേഖരിക്കുക. അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബിന്റെ ഗേറ്റ് നമ്പര്‍ 4ല്‍ ആണ് ഇതിനായി എത്തേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
പരിശോധനയ്ക്കു ശേഷമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയുടെ ബില്‍ഡിങ് നമ്പര്‍ 323ല്‍ രണ്ടാം നിലയില്‍ നിന്ന് ലഭിക്കും. ജൂലൈ 29 മുതല്‍ ആഗസ്ത് 1 വരെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാവുന്നതാണ്.