Saturday, July 31, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; ഇന്ന് 200 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; ഇന്ന് 200 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 200 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ യാത്രക്കാരാണ്. 182 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അതേ സമയം, 218 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,795 ആയി വര്‍ധിച്ചു. അതേ സമയം, ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 46ഉം 83ഉം വയസ്സുള്ളവരാണ് ഇന്നു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 222 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 125,802 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 401 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 55 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് രണ്ടു പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 8,55,154 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

COVID-19: Two deaths on Thursday as 200 more test positive

Most Popular