Friday, April 23, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും മുകളിലോട്ട്; ഇന്ന് 273 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും മുകളിലോട്ട്; ഇന്ന് 273 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 273 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ യാത്രക്കാരാണ്. 237 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അതേ സമയം, 216 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,854 ആയി വര്‍ധിച്ചു. ഇന്നും ഖത്തറില്‍ കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 224.

രാജ്യത്ത് ഇതുവരെ 126,866 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 379 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 44 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. പുതുതായി രണ്ടുപേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 8,92,934 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

COVID-19: Uptick in new infections as 36 returning travellers test positive

Most Popular