ദോഹ: ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്ററില്‍ കോവിഡ് വാക്സിനേഷന് വേണ്ടി എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ക്യുഎന്സിസിയിലേക്കുള്ള പ്രവേശനം, കാത്തുനില്‍പ്പ് തുടങ്ങിയ കാര്യങ്ങളിലാണ് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. താഴത്തെ നിലയില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം കാത്തിരിപ്പ് സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തി. പുറത്ത് ചൂടില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ക്യുഎന്‍സിസിയിലെ പാര്‍ക്കിങ് സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഹമദ് മെഡിക്കല്‍ കോര്പറേഷന്, പിഎച്ച്സിസി, ആഭ്യന്തര മന്ത്രാലയം, അല്‍ ഫസ, തൊഴില്‍ ഭരണ വികസന സാമൂഹിക ക്ഷേമ മന്ത്രാലയം, ക്യുഎന്‍സിസി, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
വാക്സിനെടുക്കാന്‍ അര്‍ഹതയുള്ളവരുടെ വ്യാപ്തി വലുതാക്കിയതോടെ ഇവിടേക്ക് എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
ALSO WATCH