Thursday, June 17, 2021
Home Newsfeed ഖത്തറിലെ അഞ്ചിലൊന്ന് പേര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചു

ഖത്തറിലെ അഞ്ചിലൊന്ന് പേര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചു

ദോഹ: ഖത്തറിലെ ജനങ്ങളില്‍ 22 ശതമാനം പേര്‍ക്കും(പ്രായപൂര്‍ത്തിയായ അഞ്ചിലൊന്ന് പേര്‍) കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം. ദേശീയ വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതു മുതല്‍ 7,40,000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 80 വയസ്സിന് മുകളില്‍ 71.6 ശതമാനം പേര്‍ക്കും 70 വയസ്സിന് മുകളില്‍ 72 ശതമാനം പേര്‍ക്കും 60 വയസ്സിനു മുകളില്‍ 71.6 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു.
moph-vaccine-rateഡിസംബര്‍ 23നാണ് രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രായമായവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാറാരോഗികള്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ ലഭിക്കുന്ന പ്രായപരിധി ക്രമേണ കുറച്ചുകൊണ്ടുവന്നിരുന്നു. നിലവില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നുണ്ട്.
ALSO WATCH

Most Popular