Saturday, July 24, 2021
Home Gulf Qatar കോവിഡ്: ഖത്തറിൽ ഇന്ന് 292 പേർക്ക് രോഗമുക്തി; പുതിയ രോഗികൾ 257

കോവിഡ്: ഖത്തറിൽ ഇന്ന് 292 പേർക്ക് രോഗമുക്തി; പുതിയ രോഗികൾ 257

ദോഹ: ഖത്തറിൽ ഇന്നും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 പേർ രോഗമുക്തരാകുകയും ചെയ്തു. 257 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് ഇതു വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,481 ആയി. ഇതിൽ 1,13,216 പേർ രോഗമുക്തരായി. രോഗബാധ മൂലം ഇതു വരെ മരിച്ചത് 193 പേരാണ്. നിലവിലുള്ള 3,072 കോവിഡ് രോഗികളിൽ 419 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,849 പേരുടെ സാമ്പിൾ പരിശോധിച്ചു. രാജ്യത്ത് ഇതു വരെ 5,77,122 ആളുകളിൽ വൈറസ് പരിശോധന നടത്തിയിട്ടുണ്ട്.

Most Popular