Tuesday, June 22, 2021
Home Gulf Qatar ഖത്തറില്‍ എത്തിയ 41 പേര്‍ക്ക് കോവിഡ്; ഇന്ന് ആകെ 147 കോവിഡ് കേസുകള്‍

ഖത്തറില്‍ എത്തിയ 41 പേര്‍ക്ക് കോവിഡ്; ഇന്ന് ആകെ 147 കോവിഡ് കേസുകള്‍

ദോഹ: ഖത്തറില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 41 പേര്‍ രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2240 ആയി. ഇന്ന് മാത്രമായി 8,836 കോവിഡ് ടെസ്റ്റുകള്‍ നടന്നു.

അതേസമയം, ഇന്ന് 153 പേര്‍ കൂടി കോവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 138,347 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2246 പേരാണ്. ഇന്ന് 19 പേരെ കൂടി ആശുപത്രിയില്‍ പ്രവിശിപ്പിച്ചതോടെ 250 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരാളെ മാത്രമാണ് തീവ്രപരിചരണവിബാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആകെ 24 പേര്‍ തീവ്രപരിചരണത്തിലുണ്ട്. കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular