ദോഹ: ഖത്തറില്‍ ഇന്ന് 756 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1986 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മൂന്നു പേര് കൂടി മരിച്ചതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ കേസോടുകൂടി രാജ്യത്ത് ആകെ രോഗബാധിതര്‍ 98,653 ആയി. ആകെ മരണം 121 ആയി. 88,583 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് നിലവില്‍ 9,949 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 185 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/jQDZOLomq9— وزارة الصحة العامة (@MOPHQatar) July 3, 2020
Covid claims three more lives but active COVID-19 cases fall below 10,000 in Qatar