Sunday, July 25, 2021
Home Newsfeed കോവിഡ് നിയമലംഘനം: ഖത്തറിൽ 219 പേര്‍ക്കെതിരെ കൂടി നടപടിയുമായി അധികൃതർ

കോവിഡ് നിയമലംഘനം: ഖത്തറിൽ 219 പേര്‍ക്കെതിരെ കൂടി നടപടിയുമായി അധികൃതർ

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 219 പേര്‍ക്കെതിരെ കൂടി നടപടിയുമായി അധികൃതർ. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് 219 പേർക്കെതിരെ നടപടിയെടുത്തത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് മൂന്നുപേരും പിടിയിലായി. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.

Most Popular