Monday, September 27, 2021
Home Ediotrs Pick ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ കുറഞ്ഞ നിരക്കില്‍ കോവിഡ് പരിശോധന

ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ കുറഞ്ഞ നിരക്കില്‍ കോവിഡ് പരിശോധന

ദോഹ: ദോഹയിലെ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തുന്നു. പ്രത്യേക ഓഫര്‍ കോഡിലൂടെ 230 റിയാലിനാണ് ഇവിടെ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന നടത്തുന്നത്.

230 റിയാല്‍ എന്ന പ്രത്യേക നിരക്കില്‍ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ നിന്നു കോവിഡ് പിസിആര്‍ ടെസ്റ്റ് സേവനം ലഭിക്കുന്നതിനായി FMQ005 എന്ന കോഡ് ഉപയോഗിക്കുക.
അപ്പോയിന്റ്‌മെന്റിനായി 44654788, 44673599 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

സ്വകാര്യ ക്ലിനിക്കുകളില്‍ പരമാവധി 300 റിയാലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം കോവിഡ് ടെസ്റ്റിനായി നിശ്ചയിച്ചിരുന്നത്. ആ നിരക്കില്‍ നിന്നും 70 റിയാല്‍ കുറച്ചാണ് ഫോക്കസ് സേവനം നല്‍കുന്നത്. ദോഹ നഗരത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ തങ്ങളാണ് കോവിഡ് പിസിആര്‍ പരിശോധന നടത്തുന്നതെന്ന് ഫോക്കസ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ബിബിന്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

Most Popular