ഇന്ന് അര്‍ധരാത്രി മുതല്‍ ഇന്ത്യയിലേക്കു പോകുന്ന പ്രവാസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഖത്തറിലെ പരിശോധനാ കേന്ദ്രങ്ങള്‍ അറിയാം

qatar covid test

ദോഹ: ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും കോവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം ബാധകമാണ്. തിങ്കളാഴ്ച രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.

കുട്ടികളടക്കം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ന്യൂഡല്‍ഹി എയര്‍പോര്‍ട്ട് ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളു. ഇവര്‍ എയര്‍സുവിധയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.

ഖത്തറിലെ പരിശോധനാ കേന്ദ്രങ്ങള്‍

റൗദത്ത് അല്‍ ഖൈല്‍, ഫരിജ് അബ്ദുല്‍ അസീസ് തുടങ്ങിയ ഖത്തറിലെ ചില പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും 40 സ്വകാര്യ ക്ലിനിക്കുകളിലും യാത്രക്കാര്‍ക്കുള്ള കോവിഡ് പിസിആര്‍ പരിശോധന ലഭ്യമാണ്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഖത്തര്‍ ഐഡിയും എച്ച്എംസി ഹെല്‍ത്ത് കാര്‍ഡും ഉണ്ടെങ്കില്‍ പരിശോധനയ്ക്ക് 50 റിയാല്‍ നല്‍കിയാല്‍ മതി. ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ 156 റിയാല്‍ നല്‍കണം. അതേ സമയം, സ്വകാര്യ ക്ലിനിക്കുകളില്‍ 400 റിയാല്‍ ആണ് കോവിഡ് പരിശോധനാ ചാര്‍ജ്.

പരിശോധന നടത്തിയാല്‍ 12 മുതല്‍ 24 മണിക്കൂറിനകം ഫലം ലഭിക്കുന്നുണ്ട്. ഹെല്‍ത്ത് സെന്ററുകളില്‍ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനയ്ക്ക് പോകുമ്പോള്‍ യാത്രാ ടിക്കറ്റിന്റെ കോപ്പി, ഖത്തര്‍ ഐഡിയുടെ രണ്ട് കോപ്പി, ഹെല്‍ത്ത് കാര്‍ഡ് കോപ്പി എന്നിവ കരുതണം. ഖത്തര്‍ റെഡ് ക്രസിന്റെ നിയന്ത്രണത്തില്‍ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി കോവിഡ് പരിശോധന ലഭിക്കുന്നതായും വിവരമുണ്ട്.

കോവിഡ് പരിശോധനാ അനുമതിയുള്ള സ്വകാര്യ ക്ലിനിക്കുകള്‍
qatar private medical center