Monday, July 26, 2021
Home Newsfeed ഖത്തറിലെ നഴ്സറികളിൽ കൊവിഡ് പ്രോട്ടോക്കോള്‍ പരിശോധനകള്‍ ശക്തമാക്കി

ഖത്തറിലെ നഴ്സറികളിൽ കൊവിഡ് പ്രോട്ടോക്കോള്‍ പരിശോധനകള്‍ ശക്തമാക്കി

ദോഹ:ഖത്തറിലെ നഴ്സറികളിൽ കൊവിഡ് പ്രോട്ടോക്കോള്‍ പരിശോധനകള്‍ ശക്തമാക്കി. 95 നഴ്സറികള്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറില്‍ ലൈസന്‍സോടെ പ്രവര്‍ത്തനം നടത്താന്‍ അനുമതിയുള്ളത്. രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്സറികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ.

നഴ്സറികളില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് സ്റ്റാഫ്, ടീച്ചിങ് സ്റ്റാഫ് എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ നേഴ്സറികളും അധികൃതര്‍ക്ക് പ്രത്യേകം കത്തയക്കാന്‍ ആസൂത്രണ മന്ത്രാലയം മാനേജ്മെന്റുകളോട് നിഷ്‌കര്‍ശിച്ചു.

Most Popular