Tuesday, May 18, 2021
Home Gulf Qatar കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഖത്തറില്‍ ഇന്നലെ 71 പേര്‍ക്കെതിരെ നടപടി

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഖത്തറില്‍ ഇന്നലെ 71 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ ഇന്നലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 71 പേര്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തു. 66 പേര്‍ മാസ്‌ക് ധരിക്കാത്തതിനും 5പേരെ വാഹനത്തില്‍ പരമാവധി എണ്ണം പാലിക്കാത്തതിനുമാണ് പോലീസ് പിടിയിലായത്. നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ 2860 പേരും വാഹനത്തില്‍ പരമാവധി എണ്ണം പാലിക്കാത്തതിന് 242 പേരുമാണ് പിടിയിലായത്. പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച 1990 ലെ നമ്പര്‍ 17 പ്രകാരം കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Most Popular