Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ഭേദമായ അമ്പതോളം പേര്‍ക്ക് വീണ്ടും രോഗം കണ്ടെത്തിയതായി പഠനം

ഖത്തറില്‍ കോവിഡ് ഭേദമായ അമ്പതോളം പേര്‍ക്ക് വീണ്ടും രോഗം കണ്ടെത്തിയതായി പഠനം

ദോഹ: ഖത്തറില്‍ ഒരിക്കല്‍ കോവിഡ് ഭേദമായ 54 പേര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പഠനം. ഖത്തറിലെ വെയില്‍ കോര്‍ണല്‍ മെഡിസിന്‍-ഖത്തര്‍ പകര്‍ച്ച വ്യാധി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ലാത്തിഹ് അബൂ റദ്ദാദ് ആണ് പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഇത്തരം കേസുകള്‍ രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 10,000ല്‍ നാലുപേര്‍ക്ക് എന്നതാണ് വീണ്ടും രോഗബാധയ്ക്കുള്ള സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തവണ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ കണ്ടെത്താനായിട്ടില്ല.

കോവിഡ് സുഖപ്പെട്ടവര്‍ നേടിയെടുക്കുന്ന ആന്റിബോഡിയും പ്രതിരോധ ശേഷം നാലര മാസത്തോളമെങ്കിലും നിലനില്‍ക്കുമെന്നാണ് പഠനത്തില്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസിത രാഷ്ട്രങ്ങളില്‍ അടക്കം കൊവിഡ് വൈറസ് ബാധ ഒരിക്കല്‍ സുഖപ്പെട്ടവര്‍ക്ക് വീണ്ടും ബാധയേല്‍ക്കുമോയെന്ന കാര്യത്തില്‍ പഠനം നടത്തി വരികയാണ്. അതേസമയം, വൈറസ് ബാധയുടെ പ്രചരണം നിയന്ത്രണ വിധേയമാക്കാന്‍ വാക്സിന്‍ കണ്ടെത്തുന്നതിലൂടെ മാത്രമേ സാധിക്കുവെന്നും അല്‍ റദ്ദാദ് ചൂണ്ടിക്കാട്ടി.

Covid reinfection possibility very low in Qatar

Most Popular