Sunday, July 25, 2021
Home Gulf Qatar വിദ്യാര്‍ഥിക്കു കോവിഡ്; ഖത്തറിലെ സ്‌കൂള്‍ ഭാഗികമായി അടച്ചു

വിദ്യാര്‍ഥിക്കു കോവിഡ്; ഖത്തറിലെ സ്‌കൂള്‍ ഭാഗികമായി അടച്ചു

ദോഹ: ഖത്തറിലെ ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപോര്‍ട്ട്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ചില സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഭാഗികമായും ചിലത് പൂര്‍ണമായും അടച്ചിടാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചതായി മാനേജ്‌മെന്റുകള്‍ രക്ഷിതാക്കളെ അറിയിച്ചു.

ഒരു സ്‌കൂളിലെ ക്ലാസില്‍ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാരന്റീന്‍ കാലയളവില്‍ ആ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി നല്‍കി. പ്രസ്തുത ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസ് തുടരുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ജീവനക്കാരുടെ കോവിഡ് പരിശോധന പൂര്‍ത്തിയാവാത്തതിനാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി നല്‍കിയ സ്‌കൂളുകളുണ്ട്. കോവിഡ് പരിശോധനയില്‍ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 14 ദിവസത്തെ ക്വാരന്റീന്‍ നിര്‍ദേശിച്ചു.

അതേസമയം, ഡിസംബര്‍ അവസാനം വരെ ഖത്തറിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പാഠ്യ പദ്ധതി മതിയെന്ന ്അഭിപ്രായത്തിലാണ് ഭൂരിഭാഗം രക്ഷിതാക്കളും.

Most Popular