Wednesday, September 22, 2021
Home Newsfeed കോവിഡ് നിയമലംഘനം: ഖത്തറിൽ 452 പേർക്കെതിരെ കൂടി നടപടി

കോവിഡ് നിയമലംഘനം: ഖത്തറിൽ 452 പേർക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറിൽ കോവിഡ് നിയമലംഘനം നടത്തിയ 452 പേർക്കെതിരെ കൂടി നടപടി. പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കാത്തതിന് 300 പേർ, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 121 പേര്‍, മൊബൈൽ ഫോണുകളിൽ ഇത്രാസ്സ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് 4 പേർ എന്നിങ്ങനെയാണ് നിയമനടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
പൊതുജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നിയുക്ത അധികാരികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular