Saturday, September 25, 2021
Home Newsfeed ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം; പെരുന്നാളിന് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികള്‍

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം; പെരുന്നാളിന് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികള്‍

ദോഹ: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാനിരുന്ന നിരവധി പ്രവാസികള്‍ യാത്ര റദ്ദാക്കി. ഇന്ത്യയില്‍ പ്രതിദിന കോവിഡ് രണ്ട് ലക്ഷം കടന്നിരിക്കെ ഏതുനിമിഷവും കൂടുതല്‍ യാത്രാ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് പ്രവാസികളുടെ ആശങ്ക. വാക്‌സിനേഷന്‍ പുരോഗമിച്ചതോടെ ക്വാറന്റീന്‍ ഇളവ് ലഭിക്കുമെന്നതിനാല്‍ യാത്ര ചെയ്യാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം തീരുമാനം മാറ്റുകയാണ്. സാധാരണ ഗതിയില്‍ ധാരാളം പ്രവാസികള്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോകാറുള്ളതാണ്. എന്നാല്‍ ഇത്തവണ യുഎഇയടക്കം മറ്റു ജിസിസി രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മിക്കവരും യാത്ര നീട്ടിവെക്കുകയാണ്.

ALSO WATCH:

Most Popular