Saturday, May 15, 2021
Home Gulf Qatar ഖത്തര്‍ ദേശീയ ടീം ഫുട്ബാള്‍ താരം അക്രം അഫീഫിന് കോവിഡ്

ഖത്തര്‍ ദേശീയ ടീം ഫുട്ബാള്‍ താരം അക്രം അഫീഫിന് കോവിഡ്

ദോഹ: ഖത്തര്‍ ദേശീയ ടീം ഫുട്ബാള്‍ സൂപ്പര്‍ താരം അക്രം അഫീഫിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യ കപ്പ് 2019 ലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഫുട്ബോളറാണ് അക്രം അഫീഫ്. അക്രം അഫീഫിന്റെ ക്ലബ്ബായ അല്‍ സദ്ദ് അധികൃതരാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ക്ലബ്ബിന്റെ അടുത്ത കുറച്ച് മത്സരങ്ങള്‍ക്ക് അഫീഫ് സാന്നിധ്യമറിയിക്കില്ല.

അതേസമയം, കൊവിഡ് കാലത്ത് അല്‍ സദ്ദ് പ്രകടമാക്കിയ പിന്തുണക്കും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും അഫീഫ് നന്ദി പറഞ്ഞു. ഈ കഴിഞ്ഞ അമീരി കപ്പിലും അല്‍ സദ്ദ് ക്ലബ്ബാണ് ജേതാക്കളായത്. 2025 അക്രം അഫീഫിന് അല്‍ സദ്ദ് ക്ലബ്ബ് കരാര്‍ പുതുക്കി നല്‍കിയിരുന്നു.

Most Popular