Sunday, July 25, 2021
Home Gulf Qatar അസ്ട്രാസെനക കാലുമാറി; കോവിഡ് വാക്‌സിനില്‍ കൊള്ള ലാഭത്തിനൊരുങ്ങി കമ്പനി

അസ്ട്രാസെനക കാലുമാറി; കോവിഡ് വാക്‌സിനില്‍ കൊള്ള ലാഭത്തിനൊരുങ്ങി കമ്പനി

ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ കുറഞ്ഞ അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമേ വിലയ്ക്കു നല്‍കൂ എന്ന് കമ്പനി. അതിനു ശേഷമുള്ള വില ഉല്‍പാദക കമ്പനിയായ അസ്ട്രാസെനക തീരുമാനിക്കും. വാക്‌സിന്‍ ലാഭമെടുക്കാതെ ലഭ്യമാക്കുമെന്ന് നേരത്തേ നല്‍കിയ വാഗ്ദാനം അടുത്ത ജൂലൈ വരെ മാത്രമേയുള്ളൂവെന്നും അതുവരെയേ കോവിഡിനെ മഹാമാരിയായി കണക്കാക്കാനാകൂ എന്നുമാണ് കമ്പനിയുടെ നിലപാട്. ഇതിനു മുന്‍പു വാക്‌സിന്‍ ലഭ്യമാകുമോയെന്നു പോലും ഉറപ്പില്ലാതിരിക്കെയാണ് നിലപാടുമാറ്റം.

അസ്ട്രാസെനക അടക്കം ഒട്ടേറെ കമ്പനികള്‍ക്കു വിവിധ സ്ഥാപനങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും വാക്‌സിന്‍ ഗവേഷണത്തിനു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അതിനാലാണ് അസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങിയ കമ്പനികള്‍ ലാഭമെടുക്കാതെ വാക്‌സിന്‍ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്. ചെലവാകുന്ന തുക മാത്രം വില നിര്‍ണയത്തില്‍ പരിഗണിക്കുമെന്നായിരുന്നു വാഗ്ദാനം. ഇന്ത്യയില്‍ ഓക്‌സ്ഫഡ് വാക്‌സിന്റെ ഉല്‍പാദന കരാറുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണ നടപടികളിലാണ്.

Most Popular