Sunday, June 20, 2021
Home Gulf Qatar കോവിഡ് വാക്‌സിന്‍ ദിവസങ്ങള്‍ക്കകം ഖത്തറിലെത്തും

കോവിഡ് വാക്‌സിന്‍ ദിവസങ്ങള്‍ക്കകം ഖത്തറിലെത്തും

ദോഹ: കോവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ ദിവസങ്ങള്‍ക്കകം ഖത്തറില്‍ എത്തിച്ചേരുമെന്ന് ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ ഡിപ്പാര്‍ട്ടമെന്റ് മേധാവി ഡോക്ടര്‍ സോഹ അല്‍ ബൈഅത്ത് അറിയിച്ചു. പ്രാദേശിക അറബ് പത്രത്തോട് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് വിതരണം ചെയ്യാനുദ്ദേശിക്കുന്ന കോവിഡ് വാക്സിന്‍ 90 ശതമാനം ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാലോളം കമ്പനികളാണ് കോവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ആഗോള തലത്തില്‍ തന്നെ കോവിഡ് വാക്സിന്‍ എത്തുന്ന ആദ്യ രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഡിസംബര്‍ അവസാനത്തിലോ ജനുവരി ആദ്യത്തിലോ കോവിഡ് വാക്സിന്‍ രാജ്യത്ത് പൊതു ജനങ്ങള്‍ക്ക് നല്‍കി തുടങ്ങും. കോവിഡ് വാക്സിന്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്‍കുകകയെന്നു ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി വിപുലമായ സജ്ജീകരണങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട് എന്നും ഡോക്ടര്‍ സോഹ അഭിമുഖത്തില്‍ വ്യക്തമാക്കി.

Most Popular