Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 8 പേര്‍; നാലുപേര്‍ 60 വയസ്സില്‍ താഴെ

ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 8 പേര്‍; നാലുപേര്‍ 60 വയസ്സില്‍ താഴെ

ദോഹ: ഖത്തറില്‍ ഇന്ന് 984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 601 പേര്‍ രോഗമുക്തി നേടി. 745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 239 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 21,227 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ എട്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. ഇതില്‍ നാലു പേരും 60 വയസ്സില്‍ താഴെയുള്ളവരാണെന്നത് ആശങ്കയുണര്‍ത്തുന്നതാണ്. 46, 54, 58, 58, 70, 76, 87, 89 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 348. രാജ്യത്ത് ഇതുവരെ 171,388 പേര്‍ രോഗമുക്തി നേടി. 191,979 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 207 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1710 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

Most Popular