Friday, June 18, 2021
Home Newsfeed ക്വാറന്റീന്‍ ഇളവ് കോവിഷീല്‍ഡ് വാക്‌സിനെടുത്ത് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെന്ന് ഇന്ത്യന്‍ എംബസി; കോവാക്‌സിന് ഇളവില്ല

ക്വാറന്റീന്‍ ഇളവ് കോവിഷീല്‍ഡ് വാക്‌സിനെടുത്ത് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെന്ന് ഇന്ത്യന്‍ എംബസി; കോവാക്‌സിന് ഇളവില്ല

ദോഹ: ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തറില്‍ ക്വാറന്റീന്‍ ഇളവുണ്ടെന്ന കാര്യം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദവിസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. യാത്ര ചെയ്യുമ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നും എംബസി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയില്‍ വ്യാപകമായി നല്‍കുന്ന മറ്റൊരു വാക്‌സിനായ കോവാക്‌സിന് ഈ ഇളവ് ലഭിക്കില്ലെന്നാണ് അറിയുന്നത്.
ആസ്‌ട്രെ സെനക്ക വാക്‌സിന് അംഗീകാരം നല്‍കിയതായി ഖത്തര്‍ നേരത്തേ അറിയിച്ചിരുന്നു. ആസ്ട്ര സെനക്ക വാക്‌സിന്റെ അതേ രീതിയില്‍ പൂനയിലെ സിറം ഇന്‍സ്റ്റിട്യൂട്ട് ആണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയായ ആസ്ട്ര സെനക്ക ഓക്‌സഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അതുകൊണ്ടു തന്നെ ഈ വാക്‌സിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യതയുണ്ട്.

എന്നാല്‍, കോവാക്‌സിന്‍ ഭാരത് ബയോടെക് ഐസിഎംആറുമായി ചേര്‍ന്നു വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിനാണ്. ഒട്ടുമിക്ക വിദേശരാജ്യങ്ങളും കോവാക്സിന് ഇതുവരെ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ വിദേശ യാത്രക്ക് ഒരുങ്ങുന്നവര്‍ ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതാവും ഉചിതം.
ALSO WATCH

Most Popular