ദോഹ: ഖത്തറില്‍ ശവ്വാല്‍ മാസപ്പിറവി മെയ് 22ന് വെള്ളിയാഴ്ച്ച സൂര്യാസ്തമനത്തിന് ശേഷമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ജ്യോതിശ്ശാസ്ത്രജ്ഞരുടെ കണക്കു പ്രകാരം അന്നേ ദിവസം പ്രാദേശിക സമയം രാത്രി 8.39ന് ആണ് ചന്ദ്രപ്പിറവി. ഇതുപ്രകാരമാണെങ്കില്‍ ഇത്തവണ 29 നോമ്പ് മാത്രമേ ഉണ്ടാവൂ. മെയ് 23 ശനിയാഴ്ച്ചയായിരിക്കും ഈദുല്‍ ഫിത്വര്‍. അതേ സമയം, ഔഖാഫ് മന്ത്രാലയത്തിലെ ബന്ധപ്പെട്ട കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
crescent of the month of Shawwal for 1441 AH will be born next Friday