Friday, June 25, 2021
Home Newsfeed റമദാന്‍ 1 നാളെ തന്നെയെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ ഔഖാഫ്

റമദാന്‍ 1 നാളെ തന്നെയെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ ഔഖാഫ്

ദോഹ: ഇന്ന മാസപ്പിറവി ദര്‍ശിച്ചതായും വിശുദ്ധ റമദാന് നാളെ(ചൊവ്വാഴ്ച്ച) തുടക്കമാവുമെന്നും ഖത്തര്‍ ഔഖാഫ് ട്വിറ്ററില്‍ അറിയിച്ചു. ഇന്നലെ മാസപ്പിറവി ദര്‍ശിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച റമദാന്‍ ആരംഭിക്കുമെന്ന് ഔഖാഫ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് ആ ട്വീറ്റ് നീക്കം ചെയ്തിരുന്നു.

റജബ് അവസാനിച്ച് ശഅ്ബാന്‍ ആരംഭിച്ച തിയ്യതി സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് ഇതിന് കാരണമായത്. റജബ് 29 മാത്രമാണോ ഉണ്ടായിരുന്നത് അതോ 30 ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ആരും തെളിവ് ഹാജരാക്കിയിട്ടില്ലെന്നും അതു കൊണ്ട് തന്നെ തിങ്കളാഴ്ച്ചയും മാസപ്പിറവി നിരീക്ഷിക്കുമെന്നും ഔഖാഫ് അറിയിക്കുകയായിരുന്നു. ഇന്ന് മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന്‍ 1ന് നാളെ തുടക്കമാവുമെന്ന് അല്‍പ്പം മുമ്പ് ഔഖാഫ് അറിയിച്ചു.

 

Most Popular