Tuesday, May 11, 2021
Home Gulf Qatar ഖത്തറിലെ ബീച്ചുകളില്‍ വന്‍ജനക്കൂട്ടം; സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നില്ലെന്ന് പരാതി

ഖത്തറിലെ ബീച്ചുകളില്‍ വന്‍ജനക്കൂട്ടം; സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നില്ലെന്ന് പരാതി

ദോഹ: കൊവിഡ് നിയന്ത്രണം പിന്‍വലിക്കന്നതിന്റെ രണ്ടാംഘട്ടം ജൂലൈ 1ന് ആരംഭിച്ചതോടെ ഖത്തറിലെ പ്രധാന ബീച്ചുകള്‍ മുഴുവന്‍ തുറന്നു. മാസങ്ങള്‍ക്കു ശേഷം ബീച്ചുകള്‍ തുറന്നതോടെ വന്‍ജനക്കൂട്ടമാണ് എത്തുന്നത്. ചൂട് കാലം കൂടിയായതിനാല്‍ വൈകുന്നേരങ്ങളില്‍ കാര്യമായി തന്നെ ആളുകളുണ്ട്.

വാരാന്ത്യത്തില്‍ ബീച്ചിലെത്തിയവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്കയും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തി. സൂഖ് വക്‌റ ബീച്ചില്‍ വലിയ തോതില്‍ ആളുകള്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാതെയാണ് ആളുകള്‍ ബീച്ചില്‍ വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നത്.

മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ചില നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ടി വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Most Popular